പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

എം.ഡി.എം.എയുമായി പെരുമണ്ണ സ്വദേശി പിടിയിൽ..

എം.ഡി.എം.എയുമായി പെരുമണ്ണ സ്വദേശി പിടിയിൽ..
പെരുമണ്ണ
10 ആഗസ്റ്റ് 2025

പൂവാട്ടുപറമ്പ് പെരുമണ്ണ റോഡിൽ 
പാലം ബസ്സ്റ്റോപ്പിനടുത്ത് വച്ച്
എം.ഡി.എം.എയുമായി യുവാവ്​ പിടിയിലായി.  പെരുമണ്ണ സ്വദേശി എടതൊടികയിൽ ഹൗസിൽ സി.കെ. ഉമ്മർ ഫാറൂഖ് (38)നെ ആണ് പൊലീസ്
പിടികൂടിയത്.  ഇയാളിൽ നിന്ന് 16.29 ഗ്രാം എംഡി എം.എ പിടിച്ചെടുത്തു.
 കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ.എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും പന്തീരങ്കാവ് എസ്.ഐ പ്രശാന്തിൻ്റെ നേത്യത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്നാണ് യുവാവിനെ പിടികൂടിയത്.
പെരുമണ്ണ ഭാഗത്ത് യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയയെ കുറിച്ചുള്ള അന്വേഷണമാണ് ഉമ്മർ ഫാറൂഖിലേക്ക് എത്തിയത്. നഗരത്തിൽ വസ്ത്ര വ്യാപാര ഷോപ്പ് നടത്തുന്ന ഉമ്മർ ഫാറൂഖ് ഇന്ന് രാവിലെ സ്കൂട്ടറിൽ ബംഗളൂരുവിൽ നിന്നും എം ഡി എം.എ പെരുമണ്ണ ഭാഗത്തേക്ക് കൊണ്ടുവരു മ്പോഴാണ്  പിടിയിലാവുന്നത്. റെഡിമെയ്ഡ് ഡ്രസ്സിൻ്റെ ഓർഡർ നൽകാൻ ബംഗളൂരുവിലേക്ക് പോയി വരുന്നതിൻ്റെ മറവിലാണ് ലഹരി കടത്ത് . പോലീസ് പിടി കൂടാതിരിക്കാൻ സ്വന്തം സ്കൂട്ടറിലായിരുന്നു ഇയാളുടെ ബംഗളൂർ യാത്രകൾ. പൂഴി  കളവ് ചെയ്ത് കടത്തിയതിന് ഇയാൾക്കെതിരെ നല്ലളം സ്റ്റേഷനിൽ കേസുണ്ട്.

ഡാൻസാഫ് ടീമിലെ എസ്.ഐ മാരായ മനോജ് എടയേടത്ത്, അബ്ദുറഹ്മാൻ. കെ, എ.എസ്.ഐ അനീഷ് മുസ്സേൻവീട്, എസ്.സി പി ഒ മാരായ കെ അഖിലേഷ്, സുനോജ് കാരയിൽ, എം.കെ ലതീഷ്, പി.കെ സരുൺ കുമാർ, എൻ .കെ ശ്രീശാന്ത്, എം ഷിനോജ്, ടി.കെ താഫീക്ക്, പി അഭിജിത്ത്, പി.കെ ദിനീഷ്, കെ.എം മുഹമദ് മഷ്ഹൂർ, പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐ ഫിറോസ്,  പ്രമോദ് പി, അൻഷാദ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now