കോഴിക്കോട്
11 ആഗസ്റ്റ് 2025
ഞായറാഴ്ച രാവിലെ സിവിൽ സ്റ്റേഷന് സമീപം പുതിയ പ്രൊജക്ടിൻ്റെ ചിത്രീകരണം നടത്തവേയാണ് വെള്ളക്കെട്ടിൽ വീണുപോയ നായക്കുട്ടിയെ ടീം പെട്ടി ടീം രക്ഷപ്പെടുത്തിയത്.
ഫിലീം ചിത്രീകരണം നടത്തവേയാണ് വെള്ളക്കെട്ടിൽ വീണ് അവശ നിലയിലായ നായകുട്ടിയെ കണ്ടത്.
ഉടൻ തന്നെ ചിത്രീകരണം നിർത്തിവെച്ച് പെട്ടി ടീം അംഗവും മൃഗ സംരക്ഷകനും മൃഗ സ്നേനേഹിയുമായ പറമ്പിൽ തൊടി
പ്രശാന്തിൻ്റെ നേതൃത്വത്തിൽ നായക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി.
നേക്കെത്താ ദൂരം വലിയ ചതുപ്പ് നിലമായതിനാൽ ഇറങ്ങുന്നത് അപകടമെന്ന് മനസിലായതോടെ സമീപത്തെ വീടുകൾ കയറിയിറങ്ങി ഇരുമ്പ്കോണി എത്തിച്ചു. താമസംവിനാ പ്രശാന്ത് കോണിയിലൂടെ ചതുപ്പിലേക്ക് ഇറങ്ങി നായക്കുട്ടിയെ കരക്കെത്തിച്ചു.
അവശനിലയിലായ നായക്ക് ഭക്ഷണവും പാലുമൊക്കെ നൽകി. കുറച്ച് സമയം കഴിഞ്ഞതോടെ നായക്കുട്ടി ഉഷാറായി. പിന്നീട് പ്രശാന്തും സംഘവും പ്രദേശത്ത് നടത്തിയ തിരച്ചിലിൽ വേറെ നായ ക്കുട്ടിയെയും കണ്ടെത്തി. പിന്നീട് രക്ഷപ്പെടുത്തിയ നായക്കുട്ടിയെയും സംഘം അവിടെ എത്തിച്ചു.