കോഴിക്കോട്
ചാത്തമംഗലം
12 ആഗസ്റ്റ് 2025
ചാത്തമംഗലം കളൻതോടിൽ എടിഎം കൊള്ളയടിക്കാനുള്ള ശ്രമം തകർത്ത് പൊലീസ്. പണം കൊള്ളയടിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളി ആസാം സ്വദേശിയായ ബാബുൽ (25) കുന്ദമംഗലം പോലീസിന്റെ പിടിയിലായി.
ഇന്ന് പുലർച്ചെ രണ്ടരയോടെ ഇതുവഴി പെട്രോളിംഗ് നടത്തുകയായിരുന്ന
കുന്ദമംഗലം എസ് ഐ പ്രദീപ് മച്ചിങ്ങലും സംഘത്തിൻ്റെ സമയോചിത ഇടപെടലാണ് വൻ കവർച്ച തടഞ്ഞത്. കളം തോട് എടിഎമ്മിന്റെ പരിസരത്ത് എത്തിയപ്പോൾ അസ്വാഭാവികത തോന്നിയ എസ് ഐ പ്രദീപ് മച്ചിങ്ങൽ നടത്തിയ പരിശോധനയിൽ എടിഎമ്മിന്റെ ഷട്ടറിന്റെ പൂട്ട് തുറന്നു കിടക്കുന്നതായും ഉള്ളിൽ നിന്നും പൂട്ടിയതായും കണ്ടെത്തുകയായിരന്നു.
തുടർന്ന് ഷട്ടറിൽ ബലമായി തട്ടിയപ്പോൾ ഉള്ളിലുള്ള ആൾ ഷട്ടർ തുറന്നു ഓടി
രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും
പോലീസ് സംഘം ബലപ്രയോഗത്തിലൂടെ മോഷ്ടാവിനെ പിടികൂടുകയും ചെയ്തു.
രണ്ട് മാസം മുമ്പ് മാത്രം കളൻ തോട് എത്തിയ ബാബുൽ വാടക ക്വാർട്ടേഴ്സ് എടുത്ത് പെയിൻറിംഗ് ജോലി ചെയ്ത് വരവേ എടിഎം കൊള്ളയും ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.