പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

എം വി ഡി സ്പോക് മലബാർ മേഖല കൺവെൻഷൻ കോഴിക്കോട്ട് നടന്നു.

എം വി ഡി സ്പോക് മലബാർ മേഖല കൺവെൻഷൻ കോഴിക്കോട്ട് നടന്നു.
കോഴിക്കോട്
15 ആഗസ്റ്റ് 2025

കേന്ദ്ര മോട്ടോർ വാഹന നിയമം പരിഷ്കരിച്ചപ്പോൾ ആർ ടി എ ഓഫീസുകളിലെ സേവന ദാതാക്കളായ തൊഴിലാളികളെ കൂടി പരിഗണിച്ചപ്പോൾ  കേരളത്തിൽ തങ്ങൾക്കു അർഹമായ നിയമ പ്രകാരമുള്ള പരിഗണന ലഭിക്കുന്നില്ലെന്ന് മോട്ടോർ വെഹിക്കിൾ ഡോക്യുമെന്റ് സർവിസ് പ്രൊവൈഡേർസ് ഓർഗനൈസേഷൻ ഓഫ് കേരള (എം വി ഡി സ്പോക്) ചെയർമാൻ സലീം മുവാറ്റുപുഴ. കാരപ്പറമ്പ് ക്ലോക് ടവർ ഓഡിറ്റോറിയത്തിൽ എം വി ഡി സ്പോക് മലബാർ മേഖല കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ നടപ്പാക്കിയ നിയപ പരിഷ്കാരങ്ങൾ കേരളത്തിനും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എം വി ഡി സ്പോക് സംസ്ഥാന പ്രസിഡന്റ്‌ കെ. കെ. കൃഷ്ണൻ കുട്ടി (നെയ്യാറ്റിൻകര) അധ്യക്ഷത വഹിച്ചു. എം വി ഡി സ്പോക് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. കെ മുഹമ്മദ്‌, എം വി ഡി സോസൈറ്റl ഡയറക്ടർ മെഹറലി വെട്ടം, സോസൈറ്റി സെക്രട്ടറി ഹർഷാദ് മനോളി, സംസ്ഥാന ഉപദേശക സമിതി അംഗം കൊടമ്പാട്ടിൽ അസീസ്, ഇല്യാസ്, ജയേഷ്, സുധാകരൻ (കൊയിലാണ്ടി), അജി (വടകര), ആന്റണി, സാബിൽ (കോഴിക്കോട്), സുലൈമാൻ, കുഞ്ഞു മുഹമ്മദ്‌ (കൊടുവള്ളി), യുസുഫ് കെ, അഫ്സൽ (കാസർകോട്), നിസാർ (തിരൂർ) തുടങ്ങിയവർ സംസാരിച്ചു. 

എം വി ഡി സ്പോക് സംസ്ഥാന കൺവെൻഷനും സമര പ്രഖ്യാപന സമ്മേളനവും ഡിസമ്പർ 13 ന് കോഴിക്കോട്ട് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now