കോഴിക്കോട്
14 ആഗസ്റ്റ് 2025
മരണാനന്തരം അവയവദാനത്തിലൂടെ മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകിയവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ ഉപഹാരം. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സ്മൃതി വന്ദനം എന്ന പേരിൽ ബുധനാഴ്ച തിരുവനന്തപുരത്തെ ടാഗോർ ഹാളിലാണ് ചടങ്ങുകൾ നടന്നത്.
അവയവദാനത്തിൻ്റെ മഹനീയ മാതൃകയായ കൂടത്തുംപാറ ചുള്ളിയോട്ട് വിവേകാനന്ദൻ്റെ കുടുംബം ആരോഗ്യ മന്ത്രി വീണാ ജോർജിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.
2021 ഡിസംബർ 31 ന് ആയിരുന്നു വിവേകാനന്ദൻ്റെ ആകസ്മിക വിയോഗം. തുടർന്ന് ഹൃദയവും വ്യക്കകളും കണ്ണുകളും ദാനം ചെയ്യാൻ കുടുംബം തയ്യാറായി. കൂടത്തുംപാറയിലെ ജനകീയ സേവന കൂട്ടായ്മയായ ജനമൈത്രിയിലെ സജീവ പ്രവർത്തനായിരുന്നു ചുള്ളിയോട്ട് വിവേകാനന്ദൻ.