പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഗ്രാമസേവിനി വായനശാലയുടെ ഇ-മാഗസിൻ "മിറർ" പ്രകാശനം ചെയ്തു..

ഗ്രാമസേവിനി വായനശാലയുടെ ഇ-മാഗസിൻ "മിറർ" പ്രകാശനം ചെയ്തു..
പന്തീരങ്കാവ് ഗ്രാമ സേവിനി വായനശാലയുടെ ഡിജിറ്റൽ മാഗസിൻ
 "മിറർ'' പ്രകാശനം ചെയ്തു. തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ എം.ജി.മല്ലിക മിറർ പ്രകാശനം ചെയ്തു.
79 -മത് സ്വാതന്ത്ര്യ ദിനത്തിൽ പന്തീരങ്കാവ് എ യു പി സ്കൂളിലാണ് ചടങ്ങ് സംഘടപ്പിച്ചത്. വായനശാല പ്രസിഡണ്ട് കെ.മുരളീധരൻ അധ്യക്ഷനായ ചടങ്ങിൽ കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി സുരേഷ് ബാബു, ലൈബ്രറി കൗൺസിൽ ഒളവണ്ണ മേഘല കൺവീനർ നിസാർ പയ്യടി മീത്തൽ, വായനശാല സെക്രട്ടറി കെ.പി മോഹനൻ, വനിതാ വേദി പ്രസിഡൻ്റ് പി.കെ.അഖില തുടങ്ങിയവർ സംസാരിച്ചു.
പുതിയ എഴുത്തുകാർക്ക് പ്രോത്സാഹനം നൽകാനും  ഇ-വായനയെ പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട മിറർ
മാഗസിനിൽ കഥ, കവിത, ലേഖനം, ചിത്രം തുടങ്ങി വിവധ സൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഷിബു പ്രസാദ് കുറുങ്ങാടം എഡിറ്ററായുള്ള സമിതിയാണ് ത്രൈമാസിക എന്ന രൂപത്തിൽ പ്രസിദ്ധീകരിക്കുന്ന മിറർ മാഗസിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.
മിറർ വായിക്കാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.
 https://heyzine.com/flip-book/d93bf1f2f2.html

1952ൽ സ്ഥാപിതമായ ഗ്രാമസേവിനി വായനശാലയുടെ ഇ ലോകത്തേക്കുള്ള
പുതിയ കാൽവെപ്പാണ് 'മിറർ'.
നിങ്ങളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ വായനശാലയുമായി ബന്ധപ്പെടൂ.
ഫോൺ: 9388 829 524


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now