പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അഞ്ചുപേർക്ക് തെരുവ് നായയുടെ കടിയേറ്റു ..

അഞ്ചുപേർക്ക് തെരുവ് നായയുടെ കടിയേറ്റു ..
പാലാഴി
ഒളവണ്ണ പഞ്ചായത്തിലെ രണ്ടിടങ്ങളിൽ  തെരുവുനായയുടെ പരാക്രമം.
കോമലക്കുന്നിൽ ഇരിങ്ങല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അഭയ് , സമീപത്തെ പുഴമ്പുറത്ത് മീത്തൽ മല്ലിക, രാജേന്ദ്രൻ എന്നിവർക്കാണ് രാവിലെ കടിയേറ്റത്.
വിദ്യാർത്ഥിക്ക് കാലിലാണ് കടിയേറ്റത്. എല്ലാവരും മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടുണ്ട്.വിദ്യാർത്ഥി സ്കൂൾ അധികൃതർക്കൊപ്പമാണ് മെഡിക്കൽ കോളജിൽ എത്തിയത്.
സാധാരണയായി ഈ ഭാഗങ്ങളിൽ കാണാത്ത വെളുത്ത നായയാണ് കടിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.
സ്കൂൾ പരിസരങ്ങളിലെ നിരവധി നായകൾക്കും കടിയേറ്റതായും നാട്ടുകാർ പറഞ്ഞു. തുടർന്ന് പ്രദേശത്ത് നടന്ന പരിശോധനയിൽ മറ്റൊരു നായയുടെ ജഡം കണ്ടെത്തി.
 ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി രാധാകൃഷ്ണൻ, എം.ഉഷാദേവി എന്നിവരുടെ നേതൃത്വത്തിൽ നായുടെ ജഡം പരിശോധനക്കായി പൂക്കോട് വെറ്റനറി കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ഒളവണ്ണ പഞ്ചായത്തിൽ നടന്നുവരുന്ന തെരുവുനായ പ്രതിരോധ കുത്തിവെപ്പിൻ്റെ ഭാഗമായി രണ്ട് മൂന്ന് വാർഡുകളിയായി നാളെ പരമാവധി
നായ്കളെയും പിടികൂടി പേ പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
ഒളവണ്ണ ഒടുമ്പ്രയിലും രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now