പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ചെറൂപ്പ ഹെൽത്ത് യൂണിറ്റിന്റെ സിസ്റ്റം റെഡിയാക്കണം: യു സി രാമൻ.

ചെറൂപ്പ ഹെൽത്ത് യൂണിറ്റിന്റെ സിസ്റ്റം റെഡിയാക്കണം: യു സി രാമൻ.
മാവൂർ
01 ആഗസ്റ്റ് 2025

ചെറൂപ്പ ഹെൽത്ത് യൂണിറ്റിന്റെ സുഗമമായ പ്രവർത്തനത്തിന്
ആരോഗ്യവകുപ്പ് മന്ത്രി നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ചെറൂപ്പ ഹെൽത്ത് യൂണിറ്റിനോടുള്ള അവഗണനക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.
മറ്റ് പഞ്ചായത്തുകളിലെ ഹെൽത്ത് സെൻററുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോൾ മാവൂരിലെയും പരിസരപ്രദേശങ്ങളിലെയും രോഗികൾക്ക് യാതൊരുവിധ ആശ്വാസവും നൽകാൻ ചെറൂപ്പ ഹെൽത്ത് യൂണിറ്റിന് കഴിയുന്നില്ലെന്ന്
യു സി രാമൻ കുറ്റപ്പെടുത്തി.
ചെറൂപ്പ ഹെൽത്ത് യൂണിറ്റ് ഉള്ളതിനാൽ
മാവൂർ ഗ്രാമപഞ്ചായത്തിൽ ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം പോലും
നടത്താൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും യു.സി രാമൻ കുറ്റപ്പെടുത്തി.
യുഡിഎഫ് മാവൂർ പഞ്ചായത്ത് കമ്മറ്റി ചെയർമാൻ എം ഇസ്മയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ട് അരിയിൽ അലവി മുഖ്യ പ്രഭാഷണം നടത്തി. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാക്ക്, യുഡിഎഫ്നേതാക്കളായ 
കെ എം അപ്പുക്കുഞ്ഞൻ, കെ ഉസ്മാൻ വിഎസ് രഞ്ജിത്ത്, ടി ഉമ്മർ
തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now