പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വോട്ടർ പട്ടിക ക്രമക്കേട് വ്യാപകമാക്കാനുള്ള ബിജെപി നീക്കം തടയണം; എസ്ഡിപിഐ..

വോട്ടർ പട്ടിക ക്രമക്കേട് വ്യാപകമാക്കാനുള്ള ബിജെപി നീക്കം തടയണം; എസ്ഡിപിഐ..
കോഴിക്കോട്
18 ആഗസ്റ്റ് 2025

 രാജ്യത്ത് ഉടനീളം ബിജെപി നടത്തിയ വോട്ട് കൊള്ള കേരളത്തിലും നടത്താൻ ബിജെപി ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് ആരോപിച്ചു.
 തൃശ്ശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി വിജയിച്ചത് ഇത്തരത്തിൽ വ്യാപകമായ വോട്ട് കൊള്ള നടത്തിയിട്ടാണെന്ന തെളിവുകൾ പുറത്ത് വരുന്ന സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ജാഗ്രതയോടെ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
കോഴിക്കോട് ഡോ: പിടി കരുണാകരൻ വൈദ്യർ ഹാളിൽ നടന്ന എസ്ഡിപിഐ ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.   
ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ ജലീൽ സഖാഫി, പി വി ജോർജ്, വാഹിദ് ചെറുവറ്റ,  ജനറൽ സെക്രട്ടറിമാരായ കെ ഷമീർ,  എപി നാസർ , സെക്രട്ടറിമാരായ റഹ്മത്ത് നെല്ലൂളി , പിടി അബ്ദുൽ ഖയ്യൂം , പി വി മുഹമ്മദ് ഷിജി, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ ഫായിസ് മുഹമ്മദ്,  കെ പി ഗോപി, 
കെ പി മുഹമ്മദ് അഷ്റഫ് മാസ്റ്റർ, കെ കെ ഫൗസിയ , കെ കെ കബീർ, എം കെ സഫീർ, ടിപി മുഹമ്മദ്, പി റഷീദ്, പി പി ഷറഫുദ്ദീൻ, ഷാനവാസ് മാത്തോട്ടം, എം അഹമ്മദ് മാസ്റ്റർ , റംഷീന ജലീൽ, ടി പി ഷബ്ന , ഹുസൈൻ മണക്കടവ്, സിദ്ദീഖ് കരുവംപൊയിൽ, സീനത്ത് പയ്യാനക്കൽ, പി ഇ ഫൈറൂസ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എൻജിനീയർ എം എ സലീം, കോയ ഫറോക്ക്, സുൽഫി മാറാട് (ബേപ്പൂർ), കെ പി ജാഫർ, എം വി സിദ്ധീഖ്, റിയാസ് പയ്യാനക്കൽ (സൗത്ത്), സഹദ് മായനാട് (നോർത്ത്), നിസാർ ചെറുവറ്റ, അൻവർ പി കെ, ഉസ്മാൻ ചെറുവറ്റ (എലത്തൂർ),  പി ഹനീഫ, അഷ്റഫ് കുട്ടി മോൻ, ഫിറോസ് കാരന്തൂർ (കുന്നമംഗലം),  വി പി ബീരാൻകുട്ടി, ഒ അബ്ദുൽ നസീർ, എംപി സലാം ഹാജി (തിരുവമ്പാടി), ടി പി യൂസഫ്, ഇ പി എ റസാഖ്, എം കെ അബ്ദുറഹ്മാൻ മാസ്റ്റർ (കൊടുവള്ളി), ഇ സൈനുദ്ദീൻ, ഇ കെ മുഹമ്മദ്  (ബാലുശ്ശേരി) എം കെ സഖരിയ്യ, 
എസ് കെ ഫിറോസ്, യു വി റിഷാദ് (കൊയിലാണ്ടി), വി നൗഷാദ്, അസ്മ ഷമീർ, പിപി അഷ്റഫ് (പേരാമ്പ്ര), സലാം കാക്കുനി (കുറ്റ്യാടി), ഇബ്രാഹിം തലായി, ജെപി അബൂബക്കർ മാസ്റ്റർ, എം കെ മുനീർ (നാദാപുരം) , ഷംസീർ ചോമ്പാല, കെ കെ ബഷീർ, ടി ഫിയാസ് (വടകര) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now