മാത്തറ
07 ആഗസ്റ്റ് 2025
മഴക്കാല രോഗപ്രതിരോധം ലക്ഷ്യമിട്ട് നടത്തിയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശാരുതി ഉത്ഘാടനം ചെയ്തു. പഞ്ചാത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ നടത്തിയ
ക്യാമ്പിൽ നിരവധി പേർക്ക് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്തു.
ഡോക്ടർ വി ജയപ്രഭ, കെ.ആതിര, കെ.എ.ഷാജി എന്നിവർ ആയുർവേദ വിഭാഗത്തിന് നേതൃത്വം നൽകി.
ഉത്ഘാടന ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറിയും ജനപ്രതിനിധികളും സംസാരിച്ചു. അലോപ്പതി വിഭാഗം ക്യാമ്പ് ഉടൻ സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.