പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പൊലീസ് ചമഞ്ഞ് പണം തട്ടിയവരെ പൂട്ടി പന്തീരങ്കാവ് പൊലീസ്.

പൊലീസ് ചമഞ്ഞ് പണം തട്ടിയവരെ പൂട്ടി പന്തീരങ്കാവ് പൊലീസ്.
പന്തീരങ്കാവ്
10 ആഗസ്റ്റ് 2025

ബിസിനസിലേക്ക് കാശ് ഡിപ്പോസിറ്റ് ചെയ്താൽ ഇരട്ടി ലാഭം പറഞ്ഞ്  35 ലക്ഷം തട്ടിയ കേസിലെ 3 പ്രതികളെയും പന്തീരങ്കാവ് പൊലീസ് പിടികൂടി.
                              (വസീം.ടി)
ഒന്നാം പ്രതി കടലുണ്ടി സ്വദേശി തൊണ്ടിക്കോടൻ വസീം ആണ് മുഖ്യ സൂത്രധാരൻ. പോലീസ് ചമഞ്ഞു വന്ന പുത്തൂർമഠം സ്വദേശി ഷംസുദ്ധീൻ, കുട്ടിക്കാട്ടൂർ ഗോശാലിക്കുന്ന് മുഹമ്മദ്‌ റാഫി എന്നിവരെയാണ് പന്തീരാങ്കാവ് ഇൻസ്‌പെക്ടർ  ഷാജുവും ഫറൂഖ് എസി പി യുടെ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.
                         ( ഷംസുദ്ദീൻ )
                      (മുഹമ്മദ് റാഫി)

2024 ൽ ആണ് കേസിന് ആസ്പതമായ സംഭം നടന്നത്.
ഹൈലൈറ്റ് മാളിലേക്ക് സുഹൃത്തിനെ രൂപയുമായി വിളിച്ചുവരുത്തിയ ഒന്നാം പ്രതി തന്റെ സുഹൃത്തുക്കളായ മറ്റു രണ്ടു പേരെ ചട്ടം കെട്ടി പോലീസ് ആണെന്ന് പറഞ്ഞ് കാശ് പിടിച്ചെടുത്ത് പ്രതിയെ  അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന നാടകം നടത്തിയാണ് 35 ലക്ഷം രൂപ തട്ടിയെടുത്തത്. 


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now