പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഉടൻ നടപടികൾ തുടങ്ങണം..

ഉടൻ നടപടികൾ തുടങ്ങണം..
കോഴിക്കോട്
03 ആഗസ്റ്റ് 2025

രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും സ്പെഷ്യൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കണമെന്നും മൂന്ന് മാസത്തിന് ഉളളിൽ തസ്തികകൾ നിർണയിച്ച് 
സ്പെഷൽ എജുക്കേറ്റർ നിയമന നടപടി പൂർത്തികരിക്കണം എന്നും 2025 മാർച്ച് ഏഴിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
 കൂടാതെ നിർണയിച്ച തസ്തികകളുടെ എണ്ണം രണ്ട് മുഖ്യധാര ദിനപത്രങ്ങളിൽ മൂന്നാഴ്ച്ചക്കകം പരസ്യപ്പെടുത്തണം
എന്നും കോടതി നിർദ്ദേശിച്ചിരുന്നു.
                                   (Ai)
എന്നാൽ സുപ്രീം കോടതി വിധി വന്ന് അഞ്ച് മാസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ സ്പെഷൽ എജുക്കേറ്റർ തസ്തിക നിർണയം നടത്താൻ തയാറായിട്ടില്ല. കേരളത്തിൽ ഒന്നര ലക്ഷം ഭിന്നശേഷി വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നുവെന്നാണ് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച കണക്ക്. 
2724 സ്പെഷൽ എജുക്കേറ്റർമാർ സംസ്ഥാനത്ത് കരാറാടി സ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട് . 25 വർഷത്തോളം സർവീസുള്ള അധ്യാപകരും ഇവരിലുണ്ട്. അതേ സമയം വിവിധ സംസ്ഥാനങ്ങൾ സ്പെഷൽ എജുക്കേറ്റർ തസ്തിക നിർണയം പൂർത്തിയാക്കി നിയമന നടപടികളിലേക്ക് കടക്കുകയാണ്. 
പത്ത് വർഷം സേവനം പൂർത്തികരിച്ച സ്പെഷൽ എജുക്കേറ്റർ ന്മാരുടെ സേവന  വേതന വ്യവസ്ഥ നിജപ്പെടുത്തണമെന്ന 2016 ജൂൺ 30 ൻ്റെ കേരള ഹൈക്കോടതി ഏകാംഗ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീലും നൽകി.  സംസ്ഥാനത്ത് സ്പെഷ്യൽ എജുക്കേറ്റർ സ്ഥിരനിയമനം ഉടൻ പൂർത്തികരിച്ച് ഭിന്നശേഷി വിദ്യാർഥികൾക്ക് പൊതു വിദ്യാലയങ്ങളിൽ മികച്ച സേവനം ഉറപ്പാക്കണമെന്ന് സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ (സെഫ് കേരള) സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now