പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ദേശീയപാതയിൽ കൊടൽ നടക്കാവിൽ പിക്കപ്പ് ലോറി ഇടിച്ച് അപകടം..

ദേശീയപാതയിൽ കൊടൽ നടക്കാവിൽ പിക്കപ്പ് ലോറി ഇടിച്ച് അപകടം..
പന്തീരാങ്കാവ്
04 ആഗസ്റ്റ് 2025

 പന്തീരങ്കാവ് കൊടൽ നടക്കാവ് പനമരം സ്റ്റോപ്പിന് സമീപം ദേശീയ പാതയിൽ സ്കൂട്ടറിൽ ദോസ്ത് പിക്കപ്പ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റ കൊടൽ നടക്കാവ് തെക്കെയിൽ ബാബു (60) മെഡിക്കൽ കോളേജ് ആശുപത്രിയിലും,
വള്ളിക്കുന്ന് അഞ്ചുമാവ് ശിശിരത്തിൽ ശശിധരൻ (65)സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ടു പേർക്കും സാരമായ പരിക്കുണ്ട്.
 പന്തീരാങ്കാവിൽ നിന്നും സർവ്വീസ് റോഡിലൂടെ വന്ന് പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് 1.40 ഓടെയാണ് അപകടം ഉണ്ടായത്. ഇരു വാഹനങ്ങളും  പന്തീരങ്കാവ് അറപ്പുഴ ദിശയിലായിരുന്നു.  സ്കൂട്ടറിന് പിറകിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
രക്തം വാർന്ന് റോഡിൽ കിടന്ന രണ്ടു പേരെയും ആശുപത്രിയിലെത്തിക്കാൻ ദേശീയപാതയിലൂടെ പോയ വാഹനങ്ങൾ തയ്യാറായില്ലെന്നും നാട്ടുകാർ പറഞ്ഞു. പിന്നീട് 108 ആംബുലൻസ് വന്നതിന് ശേഷമാണ് രണ്ടു പേരെയും ആശുപത്രിയിലേക്ക് മാറ്റിയത്.  
അപകടത്തിൽ പെട്ട പിക്കപ്പ് ലോറിയിൽ
അപകടകരമാം വിധം
അനുവദനീയമായതിലും കൂടുതൽ ഉയരത്തിൽ  സാധനങ്ങൾ  കയറ്റിയിരുന്നു എന്നത് ചിത്രത്തിൽ വ്യക്ത്യമാണ്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now