കോഴിക്കോട്
14 ആഗസ്റ്റ് 2025
കേന്ദ്ര മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംസ്ഥാന സഹകരണ വകുപ്പിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിച്ച് വരുന്ന എം വി ഡി സോസൈറ്റിയെയും അതിന്റെ കീഴിൽ കേരളത്തിലെ വിവിധ ആർ ടി എ ഓഫീസുകളിൽ സേവനം ചെയ്യുന്ന പതിനായിര കണക്കിന് സർവീസ് പ്രോവൈഡർമാരെയും അംഗീകരിച്ചു കൊണ്ട് കേന്ദ്ര സർക്കാർ പാസ്സാക്കിയ നിയമ പരിഷ്കാരം കേരളത്തിലും നടപ്പാക്കാൻ സർക്കാർ സന്നദ്ധമാകണമെന്ന് മോട്ടോർ വെഹിക്കിൾ സർവിസ് പ്രൊവൈഡേർസ് ഓർഗനൈസേഷൻ ഓഫ് കേരള ജനറൽ സെക്രട്ടറി ഹർഷാദ് മനോളി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സംരക്ഷണത്തിനും അർഹമായ പരിഗണക്കും വേണ്ടിയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി
ഓഗസ്റ്റ് 15ന് വെള്ളിയാഴ്ച 2 മണിക്ക്
കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സംഘടന പ്രതിനിധികളുടെ കൺവെൻഷൻ കാരപ്പറമ്പ് ക്ലോക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് ഹർഷാദ് അറിയിച്ചു.