പന്തീരാങ്കാവ്
14 ആഗസ്റ്റ് 2025
കോൺഗ്രസ് നേതാവും മികച്ച സഹകാരിയുമായിരുന്ന
പി.മാധവൻകുട്ടി മാസ്റ്ററെ അനുസ്മരിച്ചു.
പന്തീരങ്കാവിൽ സംഘടിപ്പിച്ച രണ്ടാം അനുസ്മരണ സമ്മേളനം കെ.എസ്.യു
സംസ്ഥാന ജന: സെക്രട്ടറി സനൂജ് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു.
അനുസ്മരണ സമിതി ചെയർമാൻ ബാബു നരിക്കുനി അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ ഡി.സി.സി ജന: സെക്രട്ടറി ചോലയ്ക്കൽ രാജേന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രവികുമാർ പനോളി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ. മഹേഷ് , യുഡിഎഫ് ഒളവണ്ണ പഞ്ചായത്ത് ചെയർമാൻ എൻ.മുരളീധരൻ, കെ.പി.മോഹനൻ,
തമ്പിക്കുട്ടി, ഉണ്ണികൃഷ്ണൻ കോന്തനാരി,
ബാബു കൊളങ്ങരേടത്ത്, വിനോദ് കുറുങ്ങാടം തുടങ്ങിയവർ സംസാരിച്ചു.