കോഴിക്കോട്
കോടഞ്ചേരി
06 ആഗസ്റ്റ് 2025
പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ 16 കാരൻ്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി സ്വദേശി അലൻ അഷ്റഫ് ആണ് മരിച്ചത്. പതങ്കയം വെള്ളച്ചാട്ടത്തിന് താഴെ ചെക്ക് ഡാമിന് സമീപം വെള്ളത്തിൽ പൊങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മുക്കം ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ മുങ്ങൽ വിദഗ്ദരും നാട്ടുകാരും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടങ്ങവേയാണ് മൃതദേഹം ലഭിച്ചത്.
കരക്കെത്തിച്ച മൃതദേഹം പോലീസ് നടപടിക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം പതങ്കയത്ത് എത്തിയ അലൻ അഷ്റഫ്
കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു.