പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ജനമൈത്രിക്ക് ആസ്ഥാനമായി ..

ജനമൈത്രിക്ക് ആസ്ഥാനമായി ..
പന്തീരങ്കാവ്
10 ആഗസ്റ്റ് 2025

രജത ജൂബിലി വർഷത്തിൽ കൂടത്തും പാറ ജനമൈത്രിക്ക് ആസ്ഥാനമന്ദിരമായി. 
എം ജി നഗറിനു സമീപം കൂടത്തുംപാറ മേങ്ങോണ മീത്തൽ പറമ്പിൽ നിർമ്മിച്ച എം.എസ് വിഷ്ണു സ്മാരക ജനമൈത്രി ആസ്ഥാനമന്ദിരം കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോക്ടർ കെ.ജി.സജിത്ത് കുമാർ ഉത്ഘാടനം ചെയ്തു. 

ചടങ്ങിൽ കലിക്കറ്റ് റോട്ടറി സെൻട്രൽ ക്ലബ്ബുമായി സഹകരിച്ച് കാരുണ്യം റോട്ടറി കമ്യൂണിറ്റി കോർ പദ്ധതിയുടെ ഉത്ഘാടനം മലപ്പുറം ഡെപ്പൂട്ടി കലക്ടർ സി ബിജു നിർവ്വഹിച്ചു. 
ചടങ്ങിൽ ഇൻ്റർനാഷണൽ കൊ ഓപ്പറേറ്റീവ് അലയൻസിൻ്റെ ആഗോള വർക്കിംഗ് ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനമൈത്രി അംഗം ടി.കെ.കിഷോർ കുമാറിനെ ആദരിച്ചു.
 ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.പി.ശാരുതി മുഖ്യാതിഥിയായി. ജനമൈത്രി സെക്രട്ടറി യു. അഖിലേഷ്, പ്രസിഡൻ്റ് കെ.അച്ചുതൻ, എം എം സുരേഷ്, ജനപ്രതിനിധികളായ ഷൈനി, ഉഷാദേവി തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now