പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു...

വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു...
പന്തീരാങ്കാവ്: 
16 ആഗസ്റ്റ് 2025
ഒളവണ്ണ പഞ്ചായത്തിലെ മാവത്തുംപടിയിൽ നിർമ്മിച്ച വി.എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയം കായിക മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
മിനി സ്‌റ്റേഡിയത്തിന്  വി.എസ്. അച്യുതാനന്ദൻ്റെ പേര് നൽകിയ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു.  മാവത്തുംപടിയിൽ സ്റ്റേഡിയത്തിന് സമീപം സംഘടിപ്പിച്ച ചടങ്ങിൽ പി.ടി.എ. റഹീം എംഎൽഎ അധ്യക്ഷനായി. 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ഗവാസ്, ജനപ്രതിനിധികളായ രവി പറശ്ശേരി, എൻ.ജയപ്രശാന്ത്, എം. സിന്ധു, പി. ബാബുരാജൻ, പി. ഷിബില തുടങ്ങി നിരവധി പേർ സംസാരിച്ചു.
1.95 ഏക്കർ സ്ഥലത്താണ് മിനി സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്.
 കായിക വകുപ്പ് 50 ലക്ഷം, എംഎൽഎ രണ്ടു ഘട്ടങ്ങളിലായി  85ലക്ഷം കൂടാതെ ഒളവണ്ണ പഞ്ചായത്ത്  10 ലക്ഷം രൂപയും സ്റ്റേഡിയത്തിനായി വകയിരുത്തി. പ്രദേശത്തെ കായിക പ്രേമികളാണ് അവശ്യമായ സ്ഥലം ഏറ്റെടുത്ത് പഞ്ചായത്തിന് നൽകിയത്. 

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now