18 ആഗസ്റ്റ് 2025
എം ഇ എസ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന "എം ഇ എസ് മെഹ്ഫിൽ" ന് കോഴിക്കോട് തുടക്കമാകും.
ജില്ലാതല ഉത്ഘാടനം ആഗസ്റ്റ് 19 ന് ചൊവ്വാഴ്ച നടക്കാവ് എം ഇ എസ് വുമൺസ് കോളജിലാണ് നടക്കുന്നത്. എം ഇ എസ് പ്രസിഡൻറ് ഡോക്ടർ
പി എ ഫസൽ ഗഫൂർ അധ്യക്ഷനാകുന്ന ചടങ്ങിൽ എം എൽ എ ഡോക്ടർ എംകെ മുനീർ എം ഇ എസ് മെമ്പർമാരുടെ മ്യൂസിക്കൽ ക്ലബ് ഉത്ഘാടനം ചെയ്യും. വൈകീട്ട് 4.30 ഓടെ നടക്കുന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും.