പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കോഴിക്കോട്  പെരുമണ്ണ ഗ്രാമപഞ്ചായത്ത് വാർഡ് 13 ശ്രീ അനിയുടെ വീട്ടിലെ കിണറ്റിൽ ടിയാന്റെ മാതാവ് ശ്രീമതി ദേവകി (79 വയസ് ) അകപ്പെട്ടതാണ് സംഭവം.

കിണറ്റിൽ വീണ79 കാരിയെ രക്ഷപ്പെടുത്തി.
ഇന്ന്   രാവിലെ 8:00 മണിയോടെയാണ് അപകടം ഉണ്ടായത്.

 സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന്  മീഞ്ചന്ത അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ E.ശിഹാബുദ്ധീൻ, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ W.സനൽ എന്നിവരുടെ നേതൃത്വത്തിൽ മീഞ്ചന്ത സ്റ്റേഷനിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അബ്ദുൽസലാം, അജികുമാർ ,മുകേഷ്, അനൂപ്.V. K ,അതുൽ മോഹൻ, നന്ദകുമാർ,വനിതാ ഫയർ ആൻഡ് റെസ്ക്യൂ  ഓഫീസർമാരായ സ്വാതികൃഷ്ണ,അതുല്യ സുന്ദരൻ ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാരായ ഹോം ഗാർഡ് ശ്രീനാഥ്,മനോഹരൻ എന്നിവർ അടങ്ങുന്ന സേന സ്ഥലത്തെത്തി. 40 അടിയോളം ആഴമുള്ളതും 20 അടിയോളം വെള്ളമുള്ളതുമായ കിണറ്റിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ അനൂപ്. V. K റോപ്പിന്റെ സഹായത്താൽ ഇറങ്ങി ആളെ നെറ്റിൽ കയറ്റി പുറത്തെടുത്തു. ഉടനെതന്നെ സേന ടിയാളെ  ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. സ്ഥലത്തു പോലീസ് സംഘം ഉണ്ടായിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now