Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
30 സപ്തംബർ 2025

പെരുമണ്ണ ഭാഗങ്ങളിൽ നിന്നും ഇരുട്ടിൻ്റെ മറവിൽ പോത്തുകളെ മോഷ്ടിച്ച കേസിൽ  യുവാവ് പിടിയിൽ.
പൂവാട്ടുപറമ്പ് സ്വദേശി നാടുകാട്ടിൽ ഫാഹിദ് (26) ആണ്  പോലീസീൻെറ പിടിയിലായത്. 
പെരുമണ്ണ വില്ലേജ് ഓഫീസിനു സമീപം നെരോത് താഴത്ത്  റഹീമിൻ്റെ ഉടമസ്ഥതയിലുളള ഒരോ ലക്ഷം രൂപ വിലമതിക്കുന്ന രണ്ടു പോത്തുകളെ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.   ഫറോക്ക് അസ്സിസ്റ്റൻെറ് കമ്മീഷ്ണർ സിദ്ധിക്കിൻെറ നേതൃത്വത്തിലുള്ള ക്രൈം സ്ക്വഡും, പന്തീരാങ്കാവ് ഇൻസ്പെക്ടർ കെ.ഷാജു വിൻെറ  നേതൃത്തിലുള്ള പന്തീരാങ്കാവ്  പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം 15-ാം തീയ്യതി  പുലർച്ചെയാണ് റഹീം തപ്പെ വീടിന് സമീപത്തുള്ള ഒഴിഞ്ഞ പറമ്പിൽ കെട്ടിയ പോത്തുകളെ രാത്രിയിൽ കാണാതായത്. തുടർന്ന് പന്തീരങ്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
 അസുഖം ബാധിച്ച് ജോലിക്ക് പോകാൻ കഴിയാതായ റഹീമിന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വാങ്ങിച്ച് നൽകിയതായിരുന്നു രണ്ട് പോത്തുകളും.    മോടിച്ച പോത്തുക്കളെ ചെറൂപ്പ പ്രദേശത്തെ കശാപ്പ് ശാലകളിൽ വില്പന നടത്തിയതായി പ്രതിയെ ചോദ്യം ചെയ്തതോടെ വിവരം ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.
 ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വേഡ് അംഗങ്ങളായ എസ്.ഐ സുജിത്.പി.സി, എ എസ് ഐ അരുൺകുമാർ മാത്തറ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ വിനോദ്. ഐ.ടി, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി , അഖിൽ ബാബു, പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ എസ്ഐ പ്രദീപൻ വി.ടി, എഎസ് ഐ നിധീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രഷിത്  ആർ.എൻ എന്നിവർ ആണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment