Header Ads Widget

Responsive Advertisement
കോഴിക്കോട്
01 ഒക്ടോബർ 2025

ദേശീയ രക്തദാന ദിനത്തിൽ രക്തദാനം നടത്തി രക്തദാന ക്യാമ്പ് ഉത്ഘാടനം.
ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റബ്ൾ സൊസൈറ്റിയും കോഴിക്കോട് മിംസ് ആശുപത്രിയും സംയുക്തമായി  മിംസിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സോഷ്യൽ മീഡിയ റീൽസിലൂടെ വൈറലായ 'ടീം പെട്ടി' ഉത്ഘാടനം ചെയ്തു. 
ടീം പെട്ടി അംഗങ്ങളായ സംഗീത് കൈമ്പാലം, ഭാഗ്യരാജ് കോട്ടൂളി, പ്രശാന്ത് പന്തീരാങ്കാവ് എന്നിവരാണ്  രക്തം നൽകി രക്തദാന ക്യാമ്പ് ഉത്ഘാടനം ചെയ്തത്.
 ഗിഫ്റ്റ് ഓഫ് ഹാർട്ട് അംഗങ്ങളായ പ്രജീഷ് പാലാട്ട്, ശ്രീജിത്ത് പുതുപ്പാടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കോഴിക്കോട് കോർപ്പറേഷൻ ചാക്കോരത്തുകുളം വാർഡ് കൗൺസിലർ അനുരാധ തായാട്ട് ചടങ്ങിൽ  മുഖ്യാതിഥിയായിരുന്നു.

Post a Comment