ഇരിങ്ങല്ലൂർ
05 ഒക്ടോബർ 2025
ദേശീയപാതയിൽ ഇരിങ്ങല്ലൂർ ജംഗ്ഷനിൽ ഇലക്ട്രിക് കാർ കത്തി നശിച്ചു.വൈകീട്ട് നാലമണിയോടെയാണ് അപകടം. കാറിൽ തീ കണ്ട ഉടനെ കാറിലുണ്ടായിരുന്ന ഫാമിലിക്ക് പുറത്ത് ഇറങ്ങാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. വാടകക്കെടുത്ത കാറിൽ എയർപോർട്ടിൽ നിന്നും കോഴിക്കോട് ദിശയിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.
മീഞ്ചന്ത വെള്ളിമാട്കുന്ന് നിലയങ്ങളിൽ നിന്നും എത്തിയ മൂന്ന് യൂണിറ്റ്
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ ഗണേശൻ്റെ നേതൃത്ത്വത്തിലാണ്
ഫോം ഉപയോഗിച്ച് തീ കെടുത്തിയത്.
അപകടത്തിൽ പെട്ട KL 41 S 0548 നമ്പറിലുള്ള കാറിന്റെ രേഖകൾ പ്രകാരം
സാബു ജോണി, വെറ്റില, എറണാകുളം ആണ് ഉടമ.