Header Ads Widget

Responsive Advertisement
കോഴിക്കോട് 
02 ഒക്ടോബർ 2025

വിൽപനയ്ക്കായി ബസ്സിൽ സൂക്ഷിച്ച  കഞ്ചാവുമായി കൊടുവള്ളി സ്വദേശി ഗോപുരം വീട്ടില്‍ ഷവിന്‍ലാല്‍ (33) കുന്ദമംഗലം പോലീസിൻ്റെ പിടിയിലായി.

ലഹരി ഉപയോഗിച്ച് ബസ്സ് ഓടിക്കുന്നു എന്ന വിവരം ലഭിച്ചതോടെ പൊലീസ് പരിശോധന നടത്തുകയായിരുന്നു.
ഇയാൾ ഓടിച്ചിരുന്ന തിരുവമ്പാടി കോഴിക്കോട് റൂട്ടിലെ ചൈത്രം ബസ്സ് മുക്കം റോഡ് ജംക്ഷനില്‍ തടഞ്ഞ് വെച്ച് പോലീസ് പരിശോധിച്ചപ്പോൾ  ഡ്രൈവറുടെ സീറ്റിനടിയിൽ നിന്നും  കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
കുന്ദമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ  മാരായ നിതിന്‍.എ, ബൈജു ടി,സി നായർ സിവിൽ പൊലീസ് ഓഫീസർ വിപിന്‍ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment