പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മലയാളികൾ ബേഗൂരിൽ അപകടത്തിൽപ്പെട്ടു.

മലയാളികൾ ബേഗൂരിൽ അപകടത്തിൽപ്പെട്ടു.
കർണാടക 
25 ഒക്ടോബർ 2025
കർണാടകയിലെ ബേ​ഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
വയനാട് സ്വദേശി ബഷീറും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാറിൽ ഉണ്ടായിരുന്നത് നാല് പേരാണ്. ഇവരിൽ മൂന്ന് പേർക്ക് ഗുരുതര  പരിക്കെന്നാണ് വിവരം.  മലേഷ്യയിൽ നിന്ന് ടൂർ കഴിഞ്ഞ് തിരികെ നാട്ടിലേക്ക് വരുന്നതിനിടെ
ആണ് അപകടം. വയനാട് നിന്ന് സുഹൃത്തുക്കളും ബന്ധുക്കളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ഫയർ യൂണിറ്റും ചേർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now