പെരുമണ്ണ
05 ഒക്ടോബർ 2025
പെരുമണ്ണ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ മാലിന്യ ചാക്കുകൾ കുന്നുകൂടിയ നിലയിൽ. സമീപത്തെ കിണറിനു മുകളിലും കെ എസ് ഇ ബി യുടെ RMUന് സമീപവുമെല്ലാം മാലിന്യ ചാക്കുകൾ കുന്ന് കൂട്ടിയ നിലയിലാണ്.
വൈദ്യതി ഉപകരണങ്ങളോട് ചേർന്നുള്ള ഈ മാലിന്യ സംഭരണം വലിയ ദുരന്തം വിളിച്ചു വരുത്തുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
പഞ്ചായത്ത് കോമ്പൗണ്ടിലുള്ള കെ എസ് ഇ ബിയുടെ RMU പ്രവർത്തിപ്പിനാവാത്ത സ്ഥിതിയുമുണ്ടായി. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചപ്പോൾ RMU പരിശോധിക്കാൻ എത്തിയ ജീവനക്കാർക്ക് ഇതിനടുത്തേക്ക് എത്തുവാൻ പോലും കഴിയാത്തത് രാത്രി മുഴുവൻ പ്രദേശം ഇരുട്ടിലാകാനും കാരണമായി. പിറ്റേന്ന് പകലാണ് മാലിന്യ ചാക്കുകൾ നീക്കി വൈദ്യുതി പുനസ്ഥാപിക്കാനായത്. പഞ്ചായത്തധികൃതർ കൂട്ടിയിട്ട മാലിന്യ ചാക്കുകൾ നീക്കാനുള്ള അടയന്തിര നടപടികൾ സ്വീകരിക്കണം.