പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് മാവൂരിൽ..

സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് മാവൂരിൽ..
മാവൂർ
24 നവംബർ 2025

സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് മാവൂരിൽ നടന്നു.
കോഴിക്കോട് സിറ്റി പോലീസിന് കീഴിലെ ഏഴ് സ്കൂളുകളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് നടത്തിയത്. 
ബോയ്സ് ഗേൾസ് വിഭാഗങ്ങളിൽ പതിനാല് പ്ലാറ്റൂണുകളിലായി നടത്തിയ പാസ്റ്റിംഗ് ഔട്ട് പരേഡിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും ഡിഐജി യുമായ ടി നാരായണൻ സെല്യൂട്ട് സ്വീകരിച്ചു.
മികച്ച കേഡറ്റുകൾക്കും മികച്ച പരേഡ് ടീമിനും ഉള്ള ഉപഹാരങ്ങളും കമ്മീഷണർ കൈമാറി. സ്റ്റുഡൻസ് പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസർ അഡിഷണൽ എസ്പി ബിജുരാജ്, അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ 
പിപി ഷിബു, മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടിപി ദിനേശ്, മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സലിം അൽത്താഫ്, ഹെഡ്മാസ്റ്റർ പി സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
 പരേഡിൽ മികച്ച പ്ലാറ്റൂണുകൾക്കുള്ള ഒന്നും രണ്ടും സ്ഥാനങ്ങൾ ഇഎംഎസ് ജി എച്ച് എസ് എസ് പെരുമണ്ണ കരസ്ഥമാക്കിയപ്പോൾ മൂന്നാം സ്ഥാനം ജെഡിടി ഇസ്ലാം എച്ച് എസ് വെള്ളിമാടുകുന്ന് കരസ്ഥമാക്കി.
ജെഡിടി ഇസ്‌ലാം എച്ച് എസ് വെള്ളിമാടുകുന്നിലെ ആയിഷ റില പരേഡ് കമാൻഡറും മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എം കൃഷ്ണവേണി അണ്ടർ കമാൻഡറുമായി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now