Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
13 ഡിസംബർ 2025

ചാലിയാറിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ചു.
മണക്കടവിലെ അമ്മവീട്ടിൽ എത്തിയ ഷാമിൽ എംപി(15) അറപ്പുഴക്ക് സമീപം ചാലിയാറിലെ പുയ്യേരി കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.  കുട്ടികളുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ
നാട്ടുകാരായ റഹീമും സംഘവും നടത്തിയ തിരച്ചിലിൽ ഷാമിലിനെ കരക്കെത്തിച്ച് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
വൈകീട്ടാണ് അപകടം ഉണ്ടായത്.
കോഴിക്കോട് ചക്കുംകടവ് ചുള്ളിക്കാട് സ്വദേശി ഷൗക്കത്തിൻ്റെ മകനാണ്.
പരപ്പിൽ എം എം വി എച്ച് എസ്സിൽ പത്താം ക്ലാസ്സ് വിദ്യാർഥിയായിരുന്നു ശാമിൽ. 
ഷംനയാണ് മാതാവ്. ഷിബിൽ ഷെജിൽ
എന്നിവർ സഹോദരങ്ങളാണ്.

Post a Comment