പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കൊട്ടിയൂർ വാൾ വരവ് മെയ് 28ന് ..

കൊട്ടിയൂർ വാൾ വരവ് മെയ് 28ന് ..
കണ്ണൂർ
25 മെയ് 2026

പ്രശസ്തമായ കൊട്ടിയൂർ ക്ഷേത്രത്തിൽ
ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന വാൾ വരവ് ഒരു വേറിട്ട ആചാരമാണ്.
വയനാട് ജില്ലയിലെ തലപ്പുഴ വില്ലേജിൽ മുതിരേരി ക്ഷേത്രത്തിലാണ് ദേവൻ്റ വാൾ സൂക്ഷിച്ചിട്ടുള്ളത്. കൊട്ടിയൂർ ക്ഷേത്രത്തിലെ തെയ്യാട്ട ദിവസമാണ്  ഈ തിരുവായുധം കൊട്ടിയൂർ ക്ഷേത്രത്തിലെത്തിക്കുന്നത്.
നെയ്യാട്ടദിവസം മുതിരേരി ക്ഷേത്രത്തിലെ ശാന്തിക്കാരനായ ബ്രാഹ്‌മണൻ  20 കിലോമീറ്ററോളം ദൂരം  വനത്തിലൂടെ ഏകനായി നടന്നാണ് സന്ധ്യക്ക് വാൾ ക്ഷേത്രത്തിലെത്തിൽ എത്തിക്കുന്നത്. ഹരിഗോവിന്ദ മന്ത്രങ്ങൾ ഉയരുന്ന ക്ഷേത്രാങ്കണത്തിൽ
ഭക്തർ ഭക്ത്യാദരപൂർവ്വവം വാൾ സ്വീകരിക്കുന്നു. ഇത്തവണ മെയ് 28-ന്
ആണ് വാൾ വരവ്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now