വൈത്തിരി
18 മെയ് 2026
കെഎസ്ആർടിസി മിന്നൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം.
ഇന്ന് രാവിലെ വയനാട് പഴയ വൈത്തിരിയിലാണ് അപകടം നടന്നത്. ഓട്ടോറിക്ഷയിലേക്ക് മിന്നൽ ബസ് ഇടിച്ചു കയറുകയായിരുന്നു.
ഓട്ടോ ഡ്രൈവർ ചീരാൽ പഴൂർ മുച്ചിയിൽ നാരായണൻ(44), ഭാര്യ ഷിജി(40),മകൻ അമൻ(16) എന്നിവരാണ് മരിച്ചത്.