പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ലൈംഗിക അതിക്രമം; പഞ്ചായത്ത് മെമ്പർക്കെതിരെ പൊലീസ് കേസ് ..

ലൈംഗിക അതിക്രമം; പഞ്ചായത്ത് മെമ്പർക്കെതിരെ പൊലീസ് കേസ് ..
കോഴിക്കോട്
19 മെയ് 2026
പഞ്ചായത്ത് അംഗത്തിനെതിരെ ലൈംഗിക അതിക്രമ പരാതി.
കോഴിക്കോട് പെരുവയൽ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പർ എം എം പ്രസാദിന് എതിരെ അംഗണവാടി ജീവനക്കാരിയാണ് കുന്ദമംഗലം പോലീസിൽ പരാതി നൽകിയത്.
പലതവണ തനിക്കെതിരെ ഗ്രാമപഞ്ചായത്ത് അംഗം ലൈംഗിക
അതിക്രമം നടത്തി എന്നാണ് അംഗണവാടി ജീവനക്കാരിയുടെ പരാതി. 
ഇതിൻ്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് ഗ്രാമപഞ്ചായത്ത് അംഗം എം എം പ്രസാദിനെതിരെ കേസെടുത്തു.
 വിവിധ സംഘടനകൾ  പെരുവയൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
അംഗണവാടി ജീവനക്കാരുടെ നേതൃത്വത്തിൽ പൂവാട്ടുപറമ്പിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബിത തോട്ടോഞ്ചേരി ഉദ്ഘാടനം ചെയ്തു.
തുടർന്ന് യു ഡി വൈ എഫിന്റെ നേതൃത്വത്തിൽ  പൂവാട്ട് പറമ്പ് അങ്ങാടിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ പോലീസ് തടഞ്ഞു.
അംഗനവാടി ജീവനക്കാരിക്കുനേരെ
ലൈംഗികാതിക്രമം നടത്തിയ ഗ്രാമപഞ്ചായത്ത് അംഗം എം എം പ്രസാദിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുഡിവൈഎഫ് ആവശ്യപ്പെട്ടു. അതേസമയം പഞ്ചായത്ത് അംഗത്തിനെതിരെ ലൈംഗിക അതിക്രമ പരാതി ഉയരുകയും പൊലീസ് കേസ് എടുക്കുകയും ചെയ്ത സാഹചര്യത്തിൽ 
എം എം പ്രസാദിനെ പാർട്ടിയിൽ നിന്നും  സി പി ഐ എം പുറത്താക്കി.
വാർഡ് അംഗമെന്ന സ്ഥാനം രാജി വക്കാനും എം എം പ്രസാദിനോട്
ആവശ്യപ്പെട്ടതായി പാർട്ടി നേതൃത്വം അറിയിച്ചു. 

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now