പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സ്കൂൾ മാർക്കറ്റ് പ്രവർത്തനം തുടങ്ങി ..

സ്കൂൾ മാർക്കറ്റ് പ്രവർത്തനം തുടങ്ങി ..
ഒളവണ്ണ
20 മെയ് 2026

മിതമായ നിരക്കിൽ സ്കൂൾ സാമഗ്രികൾ വിൽക്കുന്ന " സ്കൂൾ മാർക്കറ്റ് " പ്രവർത്തനം തുടങ്ങി.
വന്ദന സ്റ്റോപ്പിൽ ഒളവണ്ണ സർവ്വിസ് സഹകരണ ബാങ്കിൻ്റെ നീതി സൂപ്പർ മാർക്കറ്റിലാണ് സ്ക്കൂൾ മാർക്കറ്റ് പ്രവർത്തിക്കുന്നത്. സുപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എസ് സുലിൻ സ്കൂൾ മാർക്കറ്റിൻ്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.  
ബാങ്ക് പ്രസിഡണ്ട് വിജയൻ വളപ്പിൽ അദ്ധ്യക്ഷം വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ അരവിന്ദാക്ഷൻ, 
പി ഷീബ, പി കെ ഷൈജു, പി നിഖിൽ, ബാങ്ക് സെക്രട്ടറി കെ ജിഷ്ണു, എൻ ജിതേഷ് തുടങ്ങിയവർ സംസാരിച്ചു.
 വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ട്ബുക്, കുട, ബാഗുകൾ തുടങ്ങി എല്ലാ സാധനങ്ങളും മിതമായ നിരക്കിൽ സ്കൂൾ മാർക്കറ്റിൽ നിന്ന് ലഭിക്കും. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയും വില്പനയുണ്ടാകും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now