പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മുത്തപ്പൻ പൂഴയിൽ മലവെള്ളപ്പാച്ചിൽ

മുത്തപ്പൻ പൂഴയിൽ മലവെള്ളപ്പാച്ചിൽ
തിരുവമ്പാടി
22 മെയ് 2026 

തിരുവമ്പാടിയിലെ മലയോരമേഖലയിൽ  ശക്തമായ മഴ തുടരുന്നതിനിടെ മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.
വനത്തിനുള്ളിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് മറിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഇന്നലെ ഉച്ചമുതൽ  മുത്തപ്പൻ പുഴ മേഖലയിൽ മഴ തുടരുകയാണ്. വ്യാഴാഴ്ച
സന്ധ്യയോടെയാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. മുത്തപ്പൻ പുഴ മസ്ജിദിന് സമീപം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഉണ്ടാക്കിയ താൽക്കാലിക മലവെള്ളപ്പാച്ചിലിൽ നടപ്പാതതകർന്നു.
ഇതോടെ വിവിധ പ്രദേശങ്ങളിലേക്ക്
എത്തിച്ചേരാൻ പറ്റാത്ത സാഹചര്യമാണ് ഇടപ്പാൾ ഉണ്ടായിരിക്കുന്നത്.
തിരുവമ്പാടി, പുല്ലൂരാംപാറ, ആനക്കാം പൊയിൽ, മുത്തപ്പൻ പുഴ തുടങ്ങിയ മേഖലയിലേക്ക് ഉള്ള റോഡ് നിർമ്മാണം  തുടങ്ങിയിട്ട് ഏറെ കാലമായി ഇഴയുകയാണ്. പാലത്തിൻ്റെ നിർമ്മാണം നടക്കുന്നതിനാൽ കരാർ കമ്പനി ഒരുക്കിയ താൽക്കാലിക പാലം മാത്രമായിരുന്നു ഏക ആശ്രയം. 
മലവെള്ളപ്പാച്ചിലിൽ ഈ പാലവും ഒലിച്ചു പോയതോടെ ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഉണ്ടായിരുന്ന ഏക യാത്ര മാർഗം തകർന്നതോടെ ഇനി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
അതോടൊപ്പം വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായാൽ ഈ ഭാഗങ്ങൾ പൂർണ്ണമായും ഒറ്റപ്പെടും എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now