പെരുമണ്ണ
24 മെയ് 2026
പെരുമണ്ണ ഗ്രാമപഞ്ചായത്തിലും ഷിഗല്ല രോഗം സ്ഥിരീകരിച്ചു. പഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗത്തുള്ള രണ്ട് കുട്ടികൾക്കാണ് ഷിഖല്ല രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇരുവരെയും
ആദ്യഘട്ടത്തിൽ പെരുമണ്ണ ഹെൽത്ത് സെൻററിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും
ഷിഗല്ല റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പിന്റെയും പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. കൂടാതെ രോഗം കണ്ടെത്തിയ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പും ആശാവർക്കർമാരും ഗ്രാമ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
നേരത്തെ പെരുവയൽ ഗ്രാമ
പഞ്ചായത്തിലെ പൂവാട്ടുപറമ്പിലും നിരവധി പേർക്ക് ഷിഖല്ല രോഗം സ്ഥിരീകരിക്കുകയും ഒരു കുട്ടി
മരിക്കുകയും ചെയ്തിരുന്നു.