പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കക്കാടംപൊയിലിൽ കാർ കത്തിയമർന്നു..

കക്കാടംപൊയിലിൽ കാർ കത്തിയമർന്നു..
കോഴിക്കോട്
25 മെയ് 2026

കോഴിക്കോട് കക്കാടംപൊയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
കക്കാടംപൊയിൽ പീടിക പാറക്കും
കള്ളിപ്പാറക്കും ഇടയിൽ വെച്ച് ഉച്ചക്ക് രണ്ടര മണിയോടെയാണ് കാറിൽ തീ പടർന്നത്.
നിലമ്പൂരിൽ നിന്നും കക്കാടം പൊയിലിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയവർ സഞ്ചരിച്ച ഡസ്റ്റർ കാറാണ് പൂർണ്ണമായി കത്തി നശിച്ചത്.കാറിൽ നിന്നും പുക ഉയരുന്നത് കണ്ട മറ്റ്
 വാഹനങ്ങളിലെ യാത്രക്കാർ കാർ തടഞ്ഞു നിർത്തി കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആറുപേരെയും പെട്ടെന്ന് തന്നെ പുറത്തിറക്കി.നിമിഷങ്ങൾക്കകം കാറിൽ തീ ആളിപ്പടർന്നു.
മുക്കത്തുനിന്നും രണ്ട് ഫയർ യൂണിറ്റ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനുശേഷം നാലുമണിയോടെ ആണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now