പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മൂന്ന് ദിവസത്തെ ''മിഠായി" ക്യാമ്പിന് തുടക്കമായി ..

മൂന്ന് ദിവസത്തെ ''മിഠായി" ക്യാമ്പിന് തുടക്കമായി ..
പന്തീരങ്കാവ്
25 മെയ് 2026

മിഠായി -ക്ക് തുടക്കമായി.
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് 2026-2027 വാർഷിക പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി രൂപകല്പന ചെയ്ത ത്രിദിന റെസിഡൻഷ്യൽ ജീവിത നിപുണി ക്യാമ്പ് "മിഠായി" കൊടൽ ജിയുപി സ്കൂളിൽ ആരംഭിച്ചു. 
സംസ്ഥാന നാടക അവാർഡ് ജേതാവ് വിജീഷ് കാവിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മെയ് 25, 26, 27 തിയ്യതികളിലായി നടക്കുന്ന ക്യാമ്പിൽ പഞ്ചായത്തിലെ 24 വാർഡുകളിൽ നിന്നുമായി 48 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിൽ വിദഗ്ധരായ അധ്യാപകർ ക്ലാസ്സുകൾക്ക്
നേതൃത്വം നൽകും.
ഉത്ഘാഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സുലിൻ എം എസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡണ്ട് രജിത എൻപി, സ്ഥിരം സമിതി അദ്ധ്യക്ഷരായ വിജയൻ വളപ്പിൽ, രാമചന്ദ്രൻ മേലാമ്പുറത്ത് ജയശ്രീ പിലാക്കുന്നത്ത്, വാർഡ് മെമ്പർ സുനിൽ കെ, ആസൂത്രണസമിതി ഉപാദ്ധ്യക്ഷ എൻ മനോജ്കുമാർ, സി ഡി എസ് ചെയർപേഴ്സൺ രംജിത, ക്യാമ്പ് കോർഡിനേറ്റർ അനിത, റിസോഴ്സ് പേഴ്സൺ സിന്ധു, ഐസിഡിഎസ് സൂപ്പർവൈസർ സബിത, വാർഡ് മെമ്പർ അനീഷ് ടി പി തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now