കോഴിക്കോട്
22 മെയ് 2026
ചാത്തമംഗലം ഏരിമല ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മോഷണശ്രമം.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്
ക്ഷേത്രത്തിൻ്റെ പ്രധാന ശ്രീകോവിലിനും സമീപത്തെ മറ്റൊരു ശ്രീകോവിലിൽ മുന്നിലും സ്ഥാപിച്ചിരുന്ന രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്തത്.
ഈ ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന പണം കവർന്ന മോഷ്ടാവ് പോകാനുള്ള ശ്രമത്തിനിടെ ശബ്ദം കേട്ട ക്ഷേത്രത്തിലെ ജീവനക്കാൻ ബഹളം വെച്ചതോടെ പണം കെട്ടിയിരുന്ന തുണി ഉപേക്ഷിച്ച് റോഡിൽ ഉണ്ടായിരുന്ന ബൈക്കിൽ കയറി മോഷ്ടാവ് രക്ഷപ്പെട്ടു. മോഷ്ടാവിന്റെ ഹെൽമെറ്റും ചെരുപ്പുകളും ക്ഷേത്രത്തിന് മുൻവശത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.
അതേസമയം സമീപകാലത്ത് ചാത്തമംഗലം മുഴപ്പാലത്തിന് സമീപത്തുള്ള കുനിയിൽ ക്ഷേത്രത്തിലും മോഷണശ്രമം നടന്നിരുന്നു. കൂടാതെ
റോഡ് നവീകരണ പ്രവർത്തി നടത്തുന്ന കരാറുകാരുടെ ലോറിയിലെ ബാറ്ററിയും കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു.