കോഴിക്കോട്
21 സപ്തംബർ 2026
ഇതിൻ്റെ ഭാഗമായി ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും വിഴി തിരിച്ച് വിട്ടിരിക്കുകയാണ്. പ്രധാനമായും രാമനാട്ടുകര പന്തീരങ്കാവ് തൊണ്ടയാട് വഴിയും പന്തീരങ്കാവ് മാങ്കാവ് വഴിയും അരീക്കാട് ഒളവണ്ണ പന്തീരങ്കാവ് വഴിയും ആണ് വാഹനങ്ങൾ തിരിച്ചു വിട്ടിരിക്കുന്നത്.
അതു കൊണ്ട് തന്നെ ഇന്ന് രാവിലെ മുതൽ പന്തീരങ്കാവ് മാങ്കാവ്, കുന്നത്തുപാലം അരീക്കാട് റൂട്ടുകളിൽ വലിയ ഗതാഗത സ്തംഭനം
തുടരുകയാണ്. വാഹനങ്ങൾ എല്ലാം തന്നെ ടോൾ ഒഴിവാക്കി മാങ്കാവ് പന്തീരങ്കാവ് റൂട്ടിലൂടെയാണ് പോകുന്നത്.
വിവിധ റൂട്ടുകളിലെ ബസ്സുകളെല്ലാം തന്നെ ഇത് വഴിയെത്തുന്നതും ഗതാഗത
കുരുക്ക് രൂക്ഷമാകുന്നതിന് കാരണമാകും. പന്തീരങ്കാവ് റൂട്ടിലോടുന്ന
ബസ്സ് സമയക്രമം പാലിക്കാൻ പാതി വഴി
യിൽ ട്രിപ്പ് അവസാനിപ്പിച്ച് യാത്രക്കാരെ
പിറകെയെത്തിയ ബസ്സിൽ കയറ്റി തിരിച്ച് ടൗണിലേക്ക് പോകുന്ന അവസ്ഥയും ഇന്ന് ഉണ്ടായി. കുന്നത്തു പാലം ഒളവണ്ണ
ജംഗ്ഷൻ, മാത്തറ, പന്തീരങ്കാവ് എന്നിവിടങ്ങളിൽ പൊലീസ് ഗതാഗതം
നിയന്ത്രിക്കുന്നുണ്ടെങ്കിലും വാഹന ബാഹുല്യം വരുന്ന 6 ദിവസവും തുടരും.