ബേപ്പൂർ
25 -10 -2026
വിവാഹ വേദിയിൽ വച്ച് നല്ലളം ഡയാലിസിസ് സെൻ്ററിന് ധനസഹായം കൈമാറി നവദമ്പതികൾ മാതൃകയായി.
റിട്ടയേർഡ് ഹെൽത്ത് ഇൻസ്പക്ടർ അറക്കൽ കടവിൽ അജയ്കുമാറിൻ്റെയും
ഷിജുലയുടെയും മകൻ അക്ഷയ്
എ കെ യും വധു ആരതി മോഹനുമാണ് വിവാഹ മണ്ഡപത്തിലെ മാതൃകാ പ്രവർത്തനത്തിലൂടെ നാടിന് മാതൃകയായത്.
ബേപ്പൂർ മണ്ഡലം ഡവലപ്പ്മെൻ്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി കെ സി മമ്മദ് കോയ സഹായ ധനം ഏറ്റുവാങ്ങി. ബേപ്പൂർ ബിസി റോഡിലെ സിറ്റി പാലസ് ഓഡിറ്റോറിയത്തിൽ ഈ മാസം 16 നായിരുന്നു വിവാഹം.