പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ദേശീയപാതയുടെ പാർശ്വഭിത്തി തകർന്നു; ഒരാൾക്ക് പരിക്ക് - വീട് തകർന്നു...

ദേശീയപാതയുടെ പാർശ്വഭിത്തി തകർന്നു; ഒരാൾക്ക് പരിക്ക് - വീട് തകർന്നു...
പന്തീരാങ്കാവ്: 
ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്നുവീണു. ഒരാൾക്ക് പരിക്ക്. ആറുവരിപ്പാതയിൽ കഴിഞ്ഞ ദിവസം വിള്ളൽ വീണ  കൊടൽ നടക്കാവ് അങ്കണവാടിക്ക് സമീപത്തെ കോൺക്രീറ്റ് ഭിത്തിയാണ്  തകർന്നു വീണത്.
       (തിങ്കളാഴ്ച പകർത്തിയത്)
സർവ്വീസ് റോഡ് ൻ്റെ കോൺക്രീറ്റ് ഭിത്തി തെങ്ങിനും മറ്റു മരങ്ങൾക്കും മുകളിലേക്കാണ് വീണത്. ഇതോടെ മരങ്ങൾ  സമീപത്തെ ചിറക്കൽ അറുമുഖൻ്റെ വീടിനു മേൽ പതിച്ചു
വീട് തകർന്നു. 
(കോൺക്രീറ്റ് ഭിത്തി തകരും മുമ്പ് പകർത്തിയത്)
വലിയ കോൺക്രീറ്റ് പാളി അങ്കണവാടി കെട്ടിടത്തിന് മുകളിൽ ചാരിയ നിലയിലാണ്. കോൺക്രീറ്റ് ഭിത്തി പതിച്ച് പൊട്ടിവീണ മരത്തിൻ്റെ കൊമ്പ് തലയിൽ പതിച്ചാണ് ചിറക്കൽ മോഹനന് (64)തലയ്ക്ക് പരിക്കേത് .
 (ഡ്രൈനജ്  അടക്കം താഴ്ന്ന നിലയിൽ)
ചിറക്കൽ ക്ഷേത്രത്തിലേക്കും മരം വീണിട്ടുണ്ട്. സ്ഥലത്ത് വലിയ ദുരന്ത സാധ്യതയാണ് നിലനിൽക്കുന്നത്. മഴ കനക്കുന്ന സാഹചര്യത്തിൽ ശേഷിക്കുന്ന കോൺക്രീറ്റ് ബിത്തിയും ഏതു നിമിഷവും നിലംപൊത്താൻ സാധ്യതയുണ്ട്.
റോഡിനു സമീപത്തെ ഒമ്പതു വീടുകളും അങ്കണവാടിയും ക്ഷേത്രവും അപകട ഭീതിയിലാണ്. 
കഴിഞ്ഞ ദിവസം കോൺക്രീറ്റ് ഭിത്തിയിലും റോഡിലും വിള്ളൽ വീണ് സർവീസ്റോഡും പുതിയതായി നിർമിച്ച ഓവുചാലും മൂന്ന് ഇഞ്ചോളം താഴ്ന്നത് പഞ്ചായത്ത് അധികൃതരും  നിർമ്മാണ കമ്പനി മുതിർന്ന ഉദ്യോഗസ്ഥരും നേരിട്ട് എത്തി പരിശോധന നടത്തിയ ശേഷവും നിർമാണകമ്പനിയായ കെ എം.സി
യാതൊരു നടപടിയും എടുത്തില്ല എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.   കോൺക്രീറ്റ് ഭിത്തി ബാക്കി കൂടി ഇടിഞ്ഞു വീണാലുണ്ടാകുന്ന വൻ അപകടത്തിൻ്റെ ഭീതിയിലാണ് പ്രദേശവാസികളായ  കുടുംബങ്ങൾ.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now