പെരുമണ്ണ
30 മാർച്ച് 2026
പെരുമണ്ണ ഗ്രാമ പഞ്ചായത്തിൻ്റെ ഗ്രാമ വണ്ടി തിർത്തലാക്കിയ ഭരണസമിതി
യുടെ തീരുമാനത്തിനെതിരെ എൽഡി
എഫ് പ്രതിഷേധം സംഘടിപ്പിച്ചു.
പെരുമണ്ണ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ മാർച്ചും ധണ്ണയും മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് ഉത്ഘാടനം ചെയ്തു. പെരുമണ്ണ ക്കാരുടെ യാത്രാപ്രശ്നത്തിന് പരിഹാരം കാണാൻ മുൻ എൽഡിഎഫ് ഭരണ സമിതി ആരംഭിച്ച ഗ്രാമവണ്ടി നിർത്തലാക്കിയത് പുനപരിശോധിക്ക
ണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിസാർ പയ്യടി മീത്തൽ അടക്കം നിരവധി പേർ സംസാരിച്ചു.
2025 ജൂലൈ 20ന് സർവ്വീസ് തുടങ്ങിയ ഗ്രാമ വണ്ടി 2026 മെയ് 20നാണ് സർവ്വീസ് നിർത്തിയത്. പെരുമണ്ണയുടെ വിവിധ ഇടങ്ങളിലൂടെയും രാമനാട്ടുകര, മെഡിക്കൽ കോളജ്, എടവണ്ണപ്പാറ വരെയും ഓടിയ വാഹനത്തിന് പ്രതിമാസം ഡീസലിനായി മാത്രം ശരാശരി 65000 രൂപ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നാണ് നൽകി വന്നത്. ഇത്രയും വലിയ തുക ചിലവിട്ട് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിൽ ഭരണ സമിതിയിൽ തീരുമാനമെടുത്താണ് ഡീസൽ പണം നൽകി സർവ്വീസ് നടത്താൻ കഴിയില്ല എന്ന നിലപാട് KSRTC യെ അറിയിച്ച
അതേ സമയം യാത്ര പ്രശ്ന പരിഹാരത്തിന് മറ്റു വഴികൾ തേടുമെന്നും പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.
(ഫയൽ ചിത്രം)