പന്തീരങ്കാവ്
30 മാർച്ച് 2026
പന്തിരങ്കാവ് അറപ്പുഴ പാലത്തിന് സമീപംഇന്നോവ കാർ നിയന്ത്രണം വിട്ട് സ്കൂട്ടറുകളിൽ ഇടിച്ച് ഒരാൾ മരിച്ചു.വാഴയൂർ കാരാട് കോട്ടുപാടം കാരേങ്ങൽ ഹൗസിൽ
അബ്ദുറഹിമാൻ 73 ആണ് രിച്ചത്.
പന്തീരാങ്കാവ് സ്വദേശിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജിലും പിന്നീട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
ഇന്ന് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്ത് പോയി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന ഇന്നോവ കാർ അറപ്പുഴ പാലം കടന്നതോടെ സർവ്വീസ് റോഡിലേക്ക് ഇറങ്ങാനായി വേഗം കുറച്ച രണ്ട് സ്കൂട്ടറുകളിൽ ഇടിച്ചു കയറുകയാണ് അപകടം.
ആദ്യ വ്യാഹനത്തിലെ യാത്രക്കാരി ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണു. തുടർന്ന് നിയന്ത്രണം വിട്ട് തൊട്ട് മുമ്പിലുള്ള സ്കൂട്ടറിലേക്കും ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗുരുതര
പരിക്കേറ്റ രണ്ടാമത്തെ സ്കൂട്ടറിലെ യാത്രക്കാരനായ അബ്ദുറഹിമാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിക്കും തലക്ക് ഗുരുതര പരിക്കുണ്ട്. പിന്നീട് സ്വകാര്യ ആംബുലൻസ് എത്തിയാണ് രണ്ട് പേരെയും ആശുപത്രിയിലേക്ക്
മാറ്റിയത്.
പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.