പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

11 പേർക്ക് തെരുവ് പൂച്ചയുടെയും നായയുടെയും കടിയേറ്റു; സംഭവം ഒളവണ്ണ പഞ്ചായത്തിലെ പാലാഴി കൊടിനാട്ട് മുക്ക് ഭാഗങ്ങളിൽ ..

11 പേർക്ക് തെരുവ് പൂച്ചയുടെയും നായയുടെയും കടിയേറ്റു; സംഭവം ഒളവണ്ണ പഞ്ചായത്തിലെ പാലാഴി കൊടിനാട്ട് മുക്ക് ഭാഗങ്ങളിൽ ..
കോഴിക്കോട്
2 ഏപ്രിൽ 2026

ഒളവണ്ണ പഞ്ചായത്തിലെ പാലാഴിക്ക് സമീപം പാൽ കമ്പനി, ഹൈസ്കൂൾ റോഡ് പ്രദേശങ്ങളിൽ എട്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. 
3 വയസുള്ള നൈസാ ഫാത്തിമയും 10 വയസുളള ഹനാനും കടിയേറ്റവരിൽ ഉണ്ട്. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമാണ്  കടിയേറ്റത്. കടിയേറ്റ മൂന്നു വയസുള്ള കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ എട്ടുപേരും മെഡിക്കൽ കോളേജിൽ ചികിത്സതേടിയിട്ടുണ്ട്.
കാണുന്നവരെയൊക്കെ ഓടിയെത്തി കടിച്ച തെരുവ് നായക്ക് പേ വിഷബാധ ഉണ്ടോ എന്ന ആശങ്ക നാട്ടുകാർക്കുണ്ട്.
വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് മെമ്പർ മുനീഫ ടീച്ചർ  സ്ഥലത്തെത്തി വെറ്റിനറി വിഭാഗത്തിനെ വിവരം അറിയിച്ചിട്ടുണ്ട്. 
തെരുവ് നാക്കളെ പിടികൂടുന്ന ഡോഗ് ക്യാച്ചേഴ്സിനെ ഉടൻ എത്തിക്കുമെന്നും മെമ്പർ പറഞ്ഞു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ആൾ താമസമില്ലാത്ത വീടുകളുടെ ടെറസിൽ
അടക്കം നായകൾ തമ്പടിച്ചതായും നാട്ടുകാർ പറഞ്ഞു. നായയെ എത്രയും പെട്ടെന്ന് പിടികൂടിയില്ലെങ്കിൽ ഇനിയും കടിയേൽക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.

അതേസമയം ഒളവണ്ണ കൊടിനാട്ടുമു
ക്കിൽ തെരുവ് പൂച്ചയുടെ കടിയേറ്റ് അഞ്ച് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്നു പേർക്ക് സാരമായി പരിക്കേറ്റു.
ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now