കോഴിക്കോട്
16 ഏപ്രിൽ 2026
തണ്ണീർമുക്കം ഇണ്ടികുഴിയിൽ (ബാബിലാൻഡ് ) പരേതനായ ബാസ്റ്റിൻ ജേക്കബിൻ്റെയും കോഴിക്കോട് സിവിൽ പാലാട്ടുതാഴം ചുള്ളിയോട് റോഡിൽ ചെറുകാട്ട് കുടുംബാംഗം ആൻ മേരിയുടെയും മകൻ ദാനിയൽ ജേക്കബ് ബാറ്റിൻ സീ ബി എസ്സ് സി പത്താം ക്ലാസ്സ് ബോർഡ് പരീക്ഷയിൽ 500 ൽ 500 മാർക്കും നേടി ദേശീയ ടോപ്പറായി.
ദേവഗിരി സി എം ഐ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിയാണ് ഈ മിടുക്കൻ.
അമ്മ ആൻ മേരി 1999 ബാച്ച് എസ് എസ്എൽ സി പരീക്ഷയിൽ സ്റ്റേറ്റ് 13 -ാം റാങ്കുകാരിയാണ്.
ഏഴ് വർഷം മുൻപ് പിതാവ് മരിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ അമ്മ വീട്ടിൽ നിന്നാണ് പഠനം. കോഴിക്കോട് സിവിൽ സ്റ്റേഷൻ ചുള്ളിയോട് റോഡിൽ ചെറുകാട്ട് മാത്യുവിൻ്റെയും തിരുവമ്പാടിയിലെ മണ്ണാനിക്കാട്ട് കുടുംബാംഗം സലോമി യുടെയും കൊച്ചുമകനാണ് ദാനിയേൽ.