ഇരിങ്ങല്ലൂർ
8 ഏപ്രിൽ 2026
ഇരിങ്ങല്ലൂർ അവിരാമം റസിഡന്റ്‌സ് അസോസിയേഷൻ പതിനാലാം വാർഷികം വർണാഭമായ കലാ കായിക മേളകളോടെ ആഘോഷിച്ചു. ജനറൽ കൺവീനർ എൻ. കെ. പ്രകാശന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് തിരുവനന്തപുരം കെ. എസ്. എ. സി. എസ്. ഡയറക്ടർ ഡോ. പിയുഷ് എം. നമ്പുതിരിപ്പാട് ഉദ്‌ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് പി. വിനയൻ, സെക്രട്ടറി വിജയകുമാർ. പി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. സുധിഷ്, ടി.എം.റംസീന, അസോസി
യേഷൻ ട്രഷറർ പി. സുജിത്, മോഹൻദാസ് കൊളത്തായി, കെ. എം. ജയചന്ദ്രൻ, കെ. എം. സുധീന്ദൻ, ബാബു.കെ.എം, അശോകൻ മുണ്ടേരി, ഉമ ജയചന്ദ്രൻ, ആശ മോഹൻദാസ്, ബിൻഷ പ്രകാശ്, തുടങ്ങിയവർ സംസാരിച്ചു. രഞ്ജിത്ത് രഘുനാഥ്, ഷൈജു പാറക്കൽ, കാവ്യ ജയചന്ദ്രൻ, സുനിത സുനിൽ, അല്ലപ്ര മനോജ്, കെ. എം. പ്രകാശൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന കലാ കായിക മേളകളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.