പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മരമില്ലിൽ അപകടം; 66 കാരന് ദാരുണാന്ത്യം ..

മരമില്ലിൽ അപകടം; 66 കാരന് ദാരുണാന്ത്യം ..
കോഴിക്കോട്
13 ഏപ്രിൽ 2026
കോഴിക്കോട് 

ലോറിയിൽ നിന്നും മരത്തടി മില്ലിലേക്ക് ഇറക്കുന്നതിനിടയിൽ മരത്തടി ദേഹത്ത് വീണ് മാത്തറ സ്വദേശി മരിച്ചു.
മാത്തറ മേലത്ത്  കെ.ടി.അബൂബക്കർ 
എന്ന കോയ (66) ആണ് മരിച്ചത്.
രാവിലെ 11.30 മണിയോടെയാണ്
അപകടമുണ്ടായത്. മൂരിയാടുള്ള മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരത്തടി ഇറക്കുന്നതിനിടെ പെട്ടെന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു.
ഗുരുതര പരിക്കേറ്റ 'അബൂബക്കറിനെ
ഉടൻ തന്നെ പരിസരത്ത് ഉണ്ടായിരുന്നവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മയ്യത്ത് നിസ്കാരം രാത്രി 8 മണിക്ക് മാത്തറ പള്ളിയിൽ.

ഭാര്യ: സഫിയ
മക്കൾ: ഫാദിൽ, ആദില്‍, മിസിരിയ.
മരുമക്കൾ: ജംഷീദ്, ജിൻഷില,ആദില.
സഹോദരങ്ങൾ: ബീരാൻകോയ, ബാവ,
സുബൈദ, ഹഫ്സത്ത്.


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now