പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കോഴിക്കോട് കുന്ദമംഗലത്ത് വീടിനുള്ളിൽ സ്ഫോടനം; രണ്ട് മരണം

കോഴിക്കോട് കുന്ദമംഗലത്ത് വീടിനുള്ളിൽ സ്ഫോടനം; രണ്ട് മരണം
കോഴിക്കോട്
4 ഏപ്രിൽ 2026

കോഴിക്കോട് കുന്ദമംഗലം കുരിക്കത്തൂരിൽ വീട്ടിനുള്ളിൽ സ്ഫോടനം. 2 പേർ മരിച്ചു. പടക്കം നിർമ്മിക്കുന്നതിനിടെ ആണ് സ്ഫോടനമുണ്ടായത്.
ബന്ധുക്കളായ രാഹുൽ എന്ന് പേരുള്ള
രണ്ട് പേരാണ് മരിച്ചത്.  വിഷ്ണു, സിനി എന്നിവർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ. 
ഇവർ വാടകക്ക് വീട് എടുത്ത് താമസിക്കുകയായിരുന്നു. വീട്ടിൽ പടക്കനിർമ്മാണത്തിനുള്ള സാമഗ്രികളും പടക്കങ്ങളും വീടിനുള്ളിൽ ഉണ്ട്. സ്ഫോഫോടനത്തിൽ വീട് ഭാഗികമായി തകർന്നു. 
ജനവാസ മേഖലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പടക്കനിർമ്മാണവും ശേഖരണവും നടന്നത്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now