പന്തീരങ്കാവ്
10 ഏപ്രിൽ 2026
കവർച്ച കേസിൽ 3 പേരെ പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
മുഹമ്മദ് ഷഫീഖ്, പനോളി തറയിൽ മുല്ലപ്പള്ളിപറമ്പ് ചാലിക്കര,
സനിത്ത് വടക്കേടത്ത് മീത്തൽ
പന്തീരാങ്കാവ്,
ജിഷ്‌ണു കളത്തിങ്കൽ മണക്കടവ്
എന്നിവരാണ് പിടിയിലായത്.
ഏപ്രിൽ 9ന് വൈകുന്നേരം മാമ്പുഴ പാലത്തിന് താഴെ വച്ച് മുഹമ്മദ് സയ്യിദ് എന്ന യുവാവിനെ ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം നടത്തിയും മൊബൈൽ
ഫോണും സ്കൂട്ടറും കവർന്ന കേസിലാണ് അറസ്റ്റ്. കേസിൽ മൊത്തം 4 പ്രതികളുണ്ടെന്നും അഭിഷേക് എന്നയാൾകൂടി ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
എസ് ഐ മാരായ ജാക്സൻ ജോയി, സുനീഷ്, വിനോദ്, എ എസ് ഐ ജയചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.