കോഴിക്കോട്
12 ഏപ്രിൽ 2026
ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന 40.50ഗ്രാം എംഡിഎംഎ യുമായി കോഴിക്കോട് നൈനാൻ വളപ്പ് സ്വദേശി
പള്ളിക്കണ്ടി സൗദ മൻസിലിൽ
ഷാഹുൽഹമീദ് (53) ഫറോക്ക് പൊലീസിന്റെ പിടിയിലായി.
ഇന്ന് പുലർച്ചെ രാമനാട്ടുകരയിലെ സ്വകാര്യ ലോഡ്ജിൽ ലഹരി വില്പനയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
നല്ലളം, ഫറോക്ക്, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ
സി.സി ലതീഷ്,ഫറോക്ക് എസ്ഐ മാരായ എം കെ മിഥുൻ, കെ റെനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ മുഹമ്മദ് അഷ്റഫ്, സിവിൽ പോലീസ് ഓഫീസർമാരായ എം ആഷിദ്, പി യശ്വന്ത്, ഹോം ഗാർഡ് സി ലിജിരാജ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.