പന്തീരങ്കാവ്
14 ഏപ്രിൽ 2026
ദേശീയപാതാ സർവീസ് റോഡരികിൽ കക്കൂസ് മാലിന്യം തള്ളൽ തുടരുന്നു. കൊടൽ നടക്കാവിനും പന്തീരാങ്കാവിനും
ഇടയിൽ സർവ്വീസ് റോഡരികിലെ നീർചാലുകളിലാണ് കക്കൂസ് മാലിന്യം തള്ളുന്നത്.
തെക്കേയിൽ മുണ്ട്യൻ ക്ഷേത്രത്തിനു സമീപവും ഒതയമംഗലം റോഡ് ജംഗ്ഷനിലും കഴിഞ്ഞ ദിവസങ്ങളിൽ കക്കൂസ് മാലിന്യം വണ്ടിയിൽ കൊണ്ടുവന്നു തള്ളിയിരുന്നു. ഏറ്റവും ഒടുവിൽ ചിരുണ്ടോത്ത് ക്ഷേത്ര മണ്ഡപത്തിനു സമീപത്താണ് മാലിന്യം തള്ളിയത്.
വിഷയത്തിൽ സത്വര നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡംഗം അനീഷ് ടി.പി. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി.